Monday, September 14, 2015

സുഹൃത്തുക്കളോടുള്ള ബന്ധം

സുഹൃത്തുക്കളോടുള്ള ബന്ധം


സുഹൃത്തുക്കളോടും സഹോദരങ്ങളോടും നിനക്ക് രണ്ടു കാര്യങ്ങള്‍ ചെയ്യാനുണ്ട്. ആദ്യം തന്നെ നീ സുഹൃബന്ധത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ട്. സുഹൃബന്ധത്തിനും സാഹോദര്യ ബന്ധത്തിനും അനുയോജ്യമായവരോട് മാത്രം കൂട്ടുകൂടുക. മുഹമ്മദ് നബി(സ) പറഞ്ഞു: ‘ഒരു മനുഷ്യന്‍ അല്ലാഹുവിന്റെ അടുക്കല്‍ പരിഗണനീയനാകുന്ന് അവന്റെ കൂട്ടുകാരന്റെ മതത്തിന്റെ പേരിലാണ്.
നീ തെരഞ്ഞെടുത്ത സുഹൃത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. മത-മതേതര പിന്തുടര്‍ച്ചകളിലും അറിവാര്‍ജ്ജനത്തിലും പങ്കാളിയാകുന്ന ഒരു കൂട്ടുകാരനെ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അഞ്ച് ഗുണങ്ങള്‍ നീ അവനില്‍ നിരീക്ഷിക്കുക.
ആദ്യത്തെ യോഗ്യത ബുദ്ധിവൈഭവമാകുന്നു. വിഡ്ഢിയോട് സുഹൃബന്ധം സ്ഥാപിക്കുന്നതില്‍ ഒരു നന്മയുമില്ല. ഏകാന്തതയില്‍ നിന്നും ഒറ്റപ്പെടലില്‍ നിന്നും മോചനം നല്‍കുന്ന വ്യക്തിയോട് സുഹൃബന്ധം സ്ഥാപിക്കുക. യഥാര്‍ത്ഥത്തില്‍ അവന്‍ നിന്നെ സഹായിക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നിന്നെ ഉപദ്രവിക്കില്ല. ബുദ്ധിമാനായ ഒരു ശത്രുവിനെ വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത്. അലി(റ) പറഞ്ഞു:
അജ്ഞനോട് സുഹൃബന്ധം സ്ഥാപിക്കരുത് അവനെ നീ സൂക്ഷിക്കുക വിവരമില്ലാത്തവന്‍ പലപ്പോഴും നാശം കൊണ്ടുവരും സഹനശീലനെ സുഹൃത്താക്കുക ഒരുവന്‍ മറ്റൊരുവനോട് സദൃശ്യനാണ് അവര്‍ ഒരുമിച്ച് നടക്കുമ്പോള്‍ ഒരു ചെരിപ്പ് മറ്റൊന്നിനോട് സമമാണ് അവ ഇരുകാലുകിലും ധരിക്കുമ്പോള്‍ ഒരു വസ്തുത മറ്റൊരു വസ്തുവിനോട് മാതൃകയായിട്ടുണ്ട്, സഹധര്‍മ്മ്യമായിട്ടുണ്ട് ഒരാത്മാവ് മറ്റൊരാത്മാവിനെ പ്രതിഫലിപ്പിക്കുന്നു.
സുഹൃത്ത് സല്‍സ്വഭാവമുള്ളവനായിരിക്കണം. വല്ല കാര്യവും ആഗ്രഹിക്കുമ്പോള്‍ ആശ്ചര്യഭരിതനാകുന്നവനോടും ദേഷ്യം വരുമ്പോള്‍ അനിയന്ത്രിതനാകുന്നവനോടും ചങ്ങാത്തും കൂടരുത്. അല്‍ഖമ(റ) തന്റെ മരണ സമയത്ത് മകനോട് നല്‍കിയ വസ്വിയ്യത്തില്‍ സല്‍സ്വഭാവത്തിന്റെ സകല ഭാവങ്ങളും സമ്മേളിച്ചിരിക്കുന്നു. തന്റെ വസ്വിയ്യത്തില്‍ അദ്ദേഹം പറയുന്നു.
പ്രിയ പുത്രാ, ഒരു വ്യക്തിയെ സുഹൃത്താക്കാന്‍ നീ ഉദ്ദേശിക്കുമ്പോള്‍, നിന്റെ ഉദ്ദ്യോഗത്തില്‍ അവനെ നിയമിക്കുമ്പോള്‍, നിന്നെ സംരക്ഷിക്കുന്നവനെയും സന്തോഷിപ്പിക്കുന്നവനെയും നീ സുഹൃത്താക്കുക. നിനക്ക് ഭക്ഷണ സാധനങ്ങള്‍ മതിയാകാതെ വരുമ്പോള്‍ നിന്റെ ആവശ്യം അവന്‍ തീര്‍ത്ത് കൊള്ളും. സഹായഹസ്തം നീട്ടുന്നതനുസരിച്ച് തിരിച്ചും സഹായിക്കുന്നവനെ കൂട്ടുകാരനാക്കുക. മൊത്തത്തില്‍ സന്ദര്‍ഭോജിതമായി സഹായ സന്നദ്ധ പുലര്‍ത്തുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. നിന്നില്‍ പ്രകടമാകുന്ന നന്മയെ നന്മയായും തിന്മെയെ തിന്മയായും അവന്‍ കാണുന്നു. സംസാരത്തില്‍ സത്യസന്ധത പുലര്‍ത്തുന്നവനെയാകണം നീ സുഹൃത്താക്കേണ്ടത്. നീ വല്ലതും ആഗ്രഹിച്ച് അതുനേടാന്‍ ശ്രമിക്കുമ്പോള്‍ നിന്നെ കണ്ടറിഞ്ഞ് സഹായിക്കുന്നവനെ നീ കൂട്ടുകാരനാക്കുക. ഏതെങ്കിലും വിഷയ സംബന്ധിയായി നിങ്ങള്‍ തമ്മില്‍ വിവാദമുണ്ടായാല്‍ ഒരു വഴി പറഞ്ഞ് തരുന്നവനാണ് നിന്റെ കൂട്ടുകാരന്‍.
അലി(റ) പാടി:
നിന്റെ യഥാര്‍ത്ഥ കൂട്ടുകാരന്‍ എപ്പോഴും കൂടെയുണ്ടാകും അവന്‍ എന്തും സഹിക്കും
നിന്നെ സഹായിക്കാന്‍ കാലവിപത്തുകള്‍ നിന്നെ നശിപ്പിക്കുമ്പോള്‍ അവന്റെ ഘടികാരം തകര്‍ക്കുന്നു നിന്നെ രക്ഷിക്കാന്‍ മൂന്നാമത്തെ ധാര്‍മ്മികഗുണം സൂക്ഷ്മതയാണ്. കപടവിശ്വാസിയോട് നീ ചങ്ങാത്തം കൂടരുത്. അവന്‍ നിന്നെ വന്‍ദോഷങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കും. അതുകൊണ്ട് ഏകനായ അല്ലാഹുവിനെ നീ ഭയപ്പെടുക. വിധി വൈപരിന്ത്യവും സാഹചര്യവും നിന്നോടുള്ള അവന്റെ പെരുമാറ്റത്തിന് മാറ്റമുണ്ടാക്കിയേക്കും. സകല അതിര്‍ വരമ്പുകളും അതിര്‍ലംഘിക്കുകയും വികാരവിചാരങ്ങളെ പിന്തുടരുകയും എന്നെ വിസ്മരിക്കുകയും ചെയ്യുന്നവനെയും നീ അനുസരിക്കരത്”
ദൃഷ്ടനോടുള്ള ബന്ധം നീ സുക്ഷിക്കുക. കാരണം കാപട്യവും കുറ്റവുമായുള്ള നിരന്തരസമ്പര്‍ക്കവും നിന്റെ മനസാന്തരങ്ങളില്‍ പാപത്തോടുള്ള അനിഷ്ടം ഇല്ലാതാക്കുകയും തിന്മകളഖിലവും വെളിച്ചമാണെന്നുമുള്ള ഒരു തോന്നല്‍ നിന്നില്‍ സൃഷ്ടിക്കുകയും ചെയ്യും.
ഒരു ഖാളി സ്വര്‍ണമോതിരം ധരിക്കുന്നതോ, പട്ട് വസ്ത്രം ധരിക്കുന്നതോ ജനങ്ങള്‍ കണ്ടാല്‍ അവര്‍ അതിശക്തമായി പ്രതികരിക്കും. അധികാരികള്‍ തന്നെ അധര്‍മ്മം പ്രവര്‍ത്തിക്കുന്നത് വളരെ അപൂര്‍വ്വമാണെന്നത് കൊണ്ട് തന്നെ. ഏഷണി ഒരു മഹാമാരി എന്നറിഞ്ഞിട്ടും ജനങ്ങള്‍ അതിനെ എതിര്‍ക്കുന്നില്ല. ജനകീയമായി എന്നത് തന്നെ കാരണം.
നാലാമത്തെ വിശേഷത അഹങ്കാരത്തിന്റെ അഭാവമാണ്. പൊങ്ങച്ചക്കാരനോട് നീ ചങ്ങാത്തം കൂടുരുത്. അഹങ്കാരിയോടുള്ള ബന്ധം മാരക വിഷമാണ്. സ്വത്വത്തെ കുറിച്ച് ഒരവബോധവുമില്ലാതെ മറ്റൊന്നിന്റെ സ്വാധീനത്തിലേക്ക് ചായുന്ന ഒരാളുടെ സ്വഭാവമാണ് പൊതുവെ മനുഷ്യപ്രകൃതി. അഹങ്കാരിയുമായുള്ള കൂട്ടുകെട്ട് നിന്റെ അഹംഭാവത്തെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. എന്നാല്‍ ഒരു സൂഫിയുമായുള്ള ബന്ധം നിന്റെ ആത്മീയത വര്‍ധിപ്പിക്കും.
അഞ്ചാമത്തെ വിശേഷണം സത്യസന്ധതയാണ്. നുണയനോട് സുഹൃബന്ധം സ്ഥാപിക്കരുത്. അവന്‍ മരീചികയെപ്പോലെയാണ്. അടുത്തുള്ളതിനെ അകലെയായും അകലെയുള്ളതിനെ അടുത്തായും അവന്‍ നിന്നക്ക് പ്രതിഫലിപ്പിക്കുന്നു.
ഒരുപക്ഷേ ഈ പഞ്ച ഗുണങ്ങളും പള്ളിദര്‍സുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന ബുദ്ധിയും ധര്‍മ്മനിഷ്ഠയുമുള്ള വിദ്യാര്‍ത്ഥികളില്‍ മാത്രമായിരിക്കും സമ്മേളിക്കുന്നത്. രണ്ട് കാര്യങ്ങള്‍; ഒന്ന് നിര്‍ബന്ധമായും നീ ചെയ്യണം. ഒന്നുങ്കില്‍ ഏകാന്തതയും ഒറ്റപ്പെടലും നീ സ്വീകരിക്കണം. അത് നിനക്ക് സുരക്ഷിതമാണങ്കില്‍ . അതുമല്ലെങ്കില്‍ ഒരു സമൂഹത്തില്‍ സാമൂഹ്യമായി ജീവിക്കണം. എന്നിരുന്നാലും സുഹൃത്തുക്കളുമായുള്ള ബന്ധം അവരുടെ സനാതന മൂല്യങ്ങള്‍ അനുസരിച്ചായിരിക്കും.
ഒരിക്കല്‍ റസൂല്‍(സ) ഒരു കുറ്റിക്കാട്ടില്‍ കടന്നു. എന്നിട്ട് രണ്ട് കമ്പുകള്‍ പെറുക്കിയെടുത്തു. ഒന്നു നേരായതും മറ്റൊന്ന് വളഞ്ഞതുമായിരുന്നു. നേരായത് പ്രവാചകന്‍ അടുത്തുള്ള അനുചരന്  നല്‍കി. വക്രതയുള്ളത് പ്രവാചകന്‍ സൂക്ഷിച്ചു. ഇത് കണ്ട ആ സ്വഹാബി ചോദിച്ചു. നേരായ കൊള്ളിക്ക് എന്നേക്കാള്‍ അര്‍ഹത അങ്ങേക്കല്ലേ. പ്രവാചകന്‍(സ) മറുപടി നല്‍കി: ആരെങ്കിലും മറ്റൊരാളെ സുഹൃത്താക്കിയെങ്കിലും(അത് കുറച്ചു സമയത്തേക്കാണെങ്കിലും) സുഹൃബന്ധത്തിലെ അല്ലാഹുവിനോടുള്ള ബാധ്യതകള്‍, അവഗണിച്ചോ അതോ നിറവേറ്റിയോ എന്ന് നാളെ അവന്റെ കോടതിയില്‍ വിചാരണ ചെയ്യും”
നബി(സ) പലപ്പോഴും പറയാറുണ്ട്: പരസ്പരം ചങ്ങാത്തം കൂടിയ രണ്ട് വ്യക്തികളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം തന്റെചങ്ങാതിയോട് കൂടുതല്‍ ദയാവായ്പുള്ളവനാണ്”


സുഹൃത്ബന്ധത്തിന്റെ      കടമകള്‍
1) സ്വന്തം ആവശ്യങ്ങള്‍ സമ്പൂര്‍ണമായി നിറവേറിയില്ലെങ്കില്‍ പോലും തന്റെ സുഹൃത്തിനെ സാമ്പത്തികമായി സഹായിക്കണം. ഈ പരോപകാരശീലം സാധ്യമായില്ലെങ്കില്‍ തന്റെ ധനത്തില്‍ മിച്ചമുള്ളത് കൊണ്ട് സന്ദര്‍ഭോചിതമായി അവന് സഹായം നല്‍കണം. സുഹൃത്ത് ആവശ്യപ്പെടാതെ തന്നെ അവന്റെ ആവശ്യങ്ങളറിഞ്ഞ് സ്വമനസ്സാലെ സഹായിക്കുക.
2) സ്‌നേഹിതന്റെ രഹസ്യങ്ങള്‍ സൂക്ഷിക്കുക. തെറ്റുകുറ്റങ്ങള്‍ പൊറുക്കുക.
3) അപരര്‍ അവനെ കുറ്റം പറയുന്നത് അവനോട് പറയാതിരിക്കുക. കാരണം അതുവഴി അവന് അസന്തുഷ്ടിയുണ്ടാകും. അവനെ മറ്റുളളവര്‍ സ്തുതി പറയുന്നത് മാത്രം പറയുക അതവന് സന്തോഷമുണ്ടാക്കും.
4) അവന്‍ സംസാരിക്കുമ്പോള്‍ നല്ലവണ്ണം ശ്രദ്ധിക്കുക.
5) സ്‌നേഹിതന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന പേര്‍ വിളിക്കുക. തനിക്കറിയാവുന്ന അവന്റെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അവനെ പുകഴ്ത്തുക. അവന്‍ ചെയ്ത നല്ല കര്‍മ്മങ്ങള്‍ അവന്റെ സാന്നിധ്യത്തില്‍ വെച്ച് തന്നെ പ്രശംസിക്കുക.
6) സ്‌നേഹിതന്റെ അസാന്നിധ്യത്തില്‍ മറ്റുള്ളവര്‍ അവന്റെ സല്‍പേര് അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ സ്വന്തത്തെ പ്രതിരോധിക്കുന്നത് പോലെ സുഹൃത്തിനെ പ്രതിരോധിക്കുക.
7) ദയാപൂര്‍വ്വം ഉപദേശം നല്‍കണം. ഉപദേശം ആവശ്യമാകുമ്പോഴൊക്കെ നന്മകൊണ്ട് കല്‍പിക്കുകയും തിന്മ കൊണ്ട് വിരോധിക്കുകയും ചെയ്യുക.
8) സുഹൃത്തിന്റെ പോരായ്മകള്‍ ന്യൂനതകള്‍ക്കും മാപ്പ് നല്‍കുക. കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്.
9) അവന്റെ ജീവിത കാലത്തും ശേഷകാലത്തും സുഹൃത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക.
10) കൂട്ടുകാരന്റെ മരണശേഷം അവന്റെ സഹധര്‍മ്മിണിയെയും ബന്ധുമിത്രാദികളെയും പരിഗണിക്കുക, അവര്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുക.
11) പ്രയാസമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടെ ഒഴിവാക്കി അവന്റെ മനസ്സിന് വിശ്രമം നല്‍കുക.
12) അവന്റെ സന്തോഷ വേളകളില്‍ സന്തോഷം പ്രകടിപ്പിക്കുക. അവനിക്ക് പ്രതികൂലമായി സംഭവിക്കുന്ന കാര്യങ്ങളില്‍ സന്താപം പ്രകടിപ്പിക്കുക.
13) സ്‌നേഹിതനോട് എല്ലായ്‌പ്പോഴും ഒരു നല്ല മനോഭാവം മനസ്സില്‍ സൂക്ഷിക്കുക. അപ്പോഴാണ് ഒരാള്‍ അകവും പുറവും സത്യസന്ധത പുലര്‍ത്തുന്നത്.
14) സുഹൃത്തിനെ സമീപിക്കുമ്പോള്‍ ആദ്യമായി അഭിവാദനമര്‍പ്പിക്കുക. അവനുവേണ്ടി പ്രത്യേക മുറി തയ്യാറാക്കി കൊടുക്കുക. അവനെ സ്വീകരിക്കുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തുവന്ന് സ്വീകരിക്കുക. അവന്‍ യാത്ര പറഞ്ഞ് പിരിയുമ്പോള്‍ കണ്‍മറയുന്നത് വരെ നോക്കി നില്‍ക്കുക. അവന്‍ സംസാരിച്ച് പൂര്‍ത്തിയാകുന്നത് വരെ നിശബ്ദനായിരിക്കുക. സംസാരിക്കുന്നതിനിടയില്‍ ഇടക്ക് കയറി പറയാതരിക്കുക.
ചുരുക്കത്തില്‍  അവന്‍ നിന്നോടെങ്ങനെ പെരുമാറണമെന്ന് നീ ആഗ്രഹിക്കുന്നത് അതുപോലെ അവനോട് പെരുമാറുക. തനിക്ക് അനുഗ്രഹമാകുന്നത് തന്റെ സുഹൃത്തിന് കൈവരുന്നത് ഇഷ്ടപ്പെടാത്തവ കാപട്യമാണ്(നിഫാഖ്



No comments:

Post a Comment